സ്വന്തമായി സ്വർണം നിർമിച്ച് വിതരണം, ഒരാൾ പിടിയിൽ

At Malayalam
1 Min Read

വ്യാജസ്വർണം സ്വന്തമായി നിർമിച്ച് വിതരണം നടത്തിയിരുന്ന ഒരാൾ പൊലിസ് പിടിയിൽ. കോതമംഗലം പറക്കുടി സ്വദേശിയായ പ്രദീപാണ് പിടിയിലായത്. 60 കാരനായ ഇയാൾ കേരളത്തിൽ ഉടനീളവും പുറത്തും വ്യാജസ്വർണം നിർമിച്ച് ഏജൻ്റുമാർക്ക് വിറ്റുവരുന്നതായി പൊലിസ് പറഞ്ഞു. ആരൊക്കെ ഇയാളുടെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്ന് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ അറിയാൻ കഴിയൂ എന്നും പൊലിസ് പറയുന്നു.

കിസാൻ സർവീസ് സഹകരണ ബാങ്കിൽ ലക്ഷകണക്കിനു രൂപയുടെ വ്യാജ സ്വർണം പണയം വച്ച കേസിൽ ഇയാൾ പ്രതിയാണ്. ഈ കേസന്വേഷണത്തിനിടയിലാണ് ഇയാൾ ഇപ്പോൾ പൊലിസിൻ്റെ വലയിൽ കുടുങ്ങിയത്. കൊടുങ്ങല്ലൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment