മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ഇറങ്ങിയ പ്രദേശങ്ങളിലെ കർഫ്യൂ നീട്ടി. ഇന്ന് (തിങ്കൾ ) രാവിലെ 6 മണി മുതൽ രണ്ടു ദിവസത്തേക്കാണ് കർഫ്യൂ നീട്ടിയിരിക്കുന്നത്. കടുവ, രാധ എന്ന സ്ത്രീയെ ആക്രമിച്ചു കൊന്ന പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയംകുന്ന് എന്നിവിടങ്ങിലാണ് കർഫ്യൂ നീട്ടിയിരിക്കുന്നത്.
ഈ പ്രദേശങ്ങളിലെ ജനങ്ങൾ പുറത്തിറങ്ങുകയോ യാത്രക്കിറങ്ങുകയോ ചെയ്യരുത്. കടകൾ പൂർണമായും അടച്ചിടണം, വിനോദ സഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷകൾക്ക് പോകാനുള്ള വിദ്യാർഥികൾക്ക് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.