കടുവയെ പിടിയ്ക്കാൻ തെർമൽ ക്യാമറ

At Malayalam
1 Min Read

വയനാട് ജില്ലയിലെ മാനന്തവാടിയ്ക്കു സമീപം പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊന്ന കടുവയെ പിടി കൂടാൻ തെർമൽ ക്യാമറ ഉപയോഗിക്കാൻ തീരുമാനിച്ചതായി വയനാട് ഡി എഫ് ഒ അറിയിച്ചു. കടുവ ഉണ്ടാകാൻ സാധ്യതയുള്ള മേഖല മാർക്കു ചെയ്തതായും ഡി എഫ് ഒ മാർട്ടിൻ ലോവർ പറഞ്ഞു. തെർമൽ ക്യാമറ ഉപയോഗിച്ചു കടുവയെ കണ്ടെത്തുന്നതിനായി കൊച്ചിയിൽ നിന്നും വിദഗ്ധ സംഘം എത്തിയിട്ടുണ്ട്.

കടുവയുടെ കാല്പാട്, കിടന്ന സ്ഥലം എന്നിവ അടയാളപ്പെടുത്തിയാണ് സംഘം പരിശോധന നടത്തുന്നത്. മയക്കുവെടി വയ്ക്കുന്ന വിദഗ്ധ സംഘത്തെ കൂടാതെ ഡോ:അരുൺ സക്കറിയ, ഡോ: ഇല്യാസ്, ഡോ: അജേഷ് മോഹൻദാസ് എന്നിവർ നയിക്കുന്ന ടാർട്ടിംഗ് ടീം അടക്കം ഏഴു ടീമുകളാണ് ഇന്ന് തെരച്ചിലിന് ഇറങ്ങുന്നത്. സംഘാംഗങ്ങൾക്ക് സുരക്ഷയൊരുക്കാനുള്ള പ്രത്യേക ടീമും സംഘത്തോടൊപ്പമുണ്ട്.

Share This Article
Leave a comment