കേരള പൊലീസില്‍ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങള്‍ മുന്നിലുണ്ട്. അതിനായി വിവിധ തസ്‌തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയന്‍), വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍), എസ് ഐ (ട്രെയിനി), ആംഡ് പൊലീസ് എസ് ഐ (ട്രെയിനി), പൊലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്‌തികകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ വെബ്‌സൈറ്റ് വഴിയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 29 ആണ് എന്നത് മറക്കരുത്. ഓരോ തസ്‌തികകളിലേക്കും യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയന്‍), വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍) എന്നീ തസ്‌തികകളിലേക്ക് പ്ലസ് ടുവും, എസ് ഐ (ട്രെയിനി), ആംഡ് പൊലീസ് എസ് ഐ (ട്രെയിനി) എന്നീ തസ്‌തികകളിലേക്ക് ഡിഗ്രിയുമാണ് യോഗ്യത വേണ്ടത്. ജോലിക്ക് അപേക്ഷിക്കാൻ https://thulasi.psc.kerala.gov.in/thulasi/
എസ് ഐ (ട്രെയിനി) നോക്കൂ
45,600 – 95,600 രൂപയാണ് എസ് ഐ ട്രെയിനിയുടെ ശമ്പള സ്കെയിൽ. ബിരുദമാണ് യോഗ്യത വേണ്ടതെന്ന് നേരത്തേ പറഞ്ഞു. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. ഒഴിവു വരുന്ന മുറയ്ക്ക് നിയമനം നടത്തുന്നതാണ് സാധാരണ രീതി. എഴുത്തുപരീക്ഷ, മെഡിക്കല്‍, ഫിസിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – https://www.keralapsc.gov.in/…/2024-12/noti-510-512-24.pdf സന്ദർശിക്കുക.
ആംഡ് പൊലീസ് എസ് ഐ (ട്രെയിനി) നോക്കൂ
45,600 – 95,600 തന്നെയാണ് ആംഡ് പൊലീസ് എസ് ഐയുടെയുടേയും (ട്രെയിനി) ശമ്പള സ്കെയിൽ. ബിരുദം തന്നെയാണ് യോഗ്യത. മറ്റു വിവരങ്ങൾ എല്ലാം എസ് ഐ (ട്രെയിനി) എന്നതു തന്നെ. കൂടുതല്‍ വിവരങ്ങള്‍ക്ക് – https://www.keralapsc.gov.in/…/2024-12/noti-508-509-24.pdf
പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) നോക്കാം
31,100 – 66,800 ആണ് ശമ്പള സ്കെയിൽ. പ്ലസ് ടുവാണ് വേണ്ട അടിസ്ഥാന യോഗ്യത. തിരുവനന്തപുരം (എസ് എ പി), പത്തനംതിട്ട (കെ എപി III), ഇടുക്കി (കെ എ പി വി), എറണാകുളം (കെ എ പി ഐ), തൃശൂർ (കെ എ പി II), മലപ്പുറം (എം എസ് പി), കാസർഗോഡ് (കെ എ പി IV) എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന ഒഴിവുകൾ. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://www.keralapsc.gov.in/…/2025-01/noti-740-24.pdf
വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ നോക്കൂ
31,100 – 66,800 ആണ് ശമ്പള സ്കെയിൽ. പ്ലസ് ടുവാണ് ഇവിടെയും അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത്. ഒഴിവുകള്‍ വരുന്ന മുറയ്ക്ക് നിയമനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://www.keralapsc.gov.in/…/2025-01/noti-582-24.pd
