വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കടുവ ഭക്ഷിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ സംഘങ്ങള്‍ കടുവയെ തെരഞ്ഞ് നടക്കുന്നതിനിടെയാണ് വീണ്ടും കടുവയെ കണ്ടത്.
ജനവാസ മേഖലയില്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നതിനിടെയാണ് ആശങ്ക ഉയര്‍ത്തി വീണ്ടും കടുവയെ കാണാനായത്. നൗഫല്‍ എന്ന വ്യക്തിയുടെ വീടിന് സമീപം കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം കടുവ ഭക്ഷിച്ച യുവതിയുടെ മൃതദേഹം നക്‌സല്‍ വേട്ടക്കിറങ്ങിയ സംഘം കണ്ടെത്തിയതിന് പിന്നാലെ ശക്തമായ തെരച്ചിലിന് നാട്ടുകാരും വനംവകുപ്പുമടക്കമുള്ള സംഘം ഇറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കടുവയെ കണ്ടതായി വാര്‍ത്ത പുറത്തുവരുന്നത്.
ശക്തമായ തെരച്ചിലാണ് ഇപ്പോഴും തുടരുന്നത് .നാട്ടുകാരെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. പ്രദേശത്ത് ഡ്രോണടക്കം ഉപയോഗിച്ച് തെരച്ചില്‍ തുടരുകയാണ്.