പ്രോഗ്രാമിങ് ഓഫീസർ : കരാർ നിയമനം

At Malayalam
1 Min Read

പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിലെ ബി ടെക് / ബി ഇ / എം ടെക് / എം ഇ അല്ലെങ്കിൽ എം സി എ ആണ് യോഗ്യത. സാങ്കേതിക പരിജ്ഞാനവും ഉണ്ടായിരിക്കണം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ഫെബ്രുവരി 10ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാംനില), തമ്പാനൂർ, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

Share This Article
Leave a comment