മലപ്പുറം മഞ്ചേരി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച് ഡി എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ സി കം റഫ്രിജറേഷന്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എ സി ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.