അതിശൈത്യത്തിൽ വിറച്ച് രാജ്യ തലസ്ഥാനം. ഡൽഹിയിൽ താപനില 11 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. മൂടൽമഞ്ഞ് കാരണം ദൃശ്യപരതയില്ലാത്തതിനാൽ പലയിടങ്ങളിലും ഗതാഗതമടക്കം സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ വൈകി. ട്രെയിനുകളും വൈകുന്നുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) അറിയിപ്പ് പ്രകാരം ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസാണ്. വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലെ പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്.