സുരേഷ് ബാബു പാലക്കാട് ജില്ലാ സെക്രട്ടറി, പി കെ ശശി ബ്രാഞ്ചിൽ തുടരും

At Malayalam
0 Min Read

പാലക്കാട് സി പി എം നെ ഇ എൻ സുരേഷ് ബാബു തന്നെ വീണ്ടും നയിക്കും. ജില്ലാ കമ്മിറ്റിയിൽ 44 പേരെയും തെരഞ്ഞെടുത്തിട്ടുണ്ട്. അതിൽ എട്ടു പേർ പുതുമുഖങ്ങളാണ്. ജില്ലാ സെക്രട്ടേറിയറ്റംഗം പി മമ്മിക്കുട്ടിയാണ് സുരേഷ് ബാബുവിൻ്റെ പേര് നിർദേശിച്ചത്. ഏക കണ്ഠമായാണ് അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

എന്നാൽ മുതിർന്ന നേതാവ് പി കെ ശശിയെ ഉപരി കമ്മിറ്റികളിലൊന്നും തന്നെ പരിഗണിച്ചില്ല. പാർട്ടി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട പി കെ ശശി അവിടെ തുടരുകയാണ്. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കേണ്ടുന്ന 29 അംഗ പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തിട്ടുണ്ട്.

Share This Article
Leave a comment