സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ പി എസ് സി കോച്ചിങ് ആൻഡ് ഇംഗ്ലീഷ് ടീച്ചർ നിയമനം നടത്തുന്നു. എം എ ഇംഗ്ലീഷ് ബി എഡ് / സെറ്റ് / നെറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
താൽപര്യമുള്ളവർ ബയോഡാറ്റ അസൽ സർട്ടിഫിക്കറ്റുകൾ അതിന്റെ പകർപ്പ് എന്നിവ സഹിതം ജനുവരി 24 രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക് – ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രാബത്ത നൽകുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471 – 2343618, 0471 – 2343241.