ട്രാക്കിലേക്ക് ചാടിയ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരെ കർണാടക എക്സ്പ്രസ് ഇടിച്ചു

At Malayalam
1 Min Read

പുഷ്പക് എക്സ്പ്രസ് തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന എട്ടു യാത്രക്കാർ എതിരേ വന്ന കർണാടക എക്സ്പ്രസ് തീവണ്ടി ഇടിച്ച് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് സംഭവം. പുഷ്പക് എക്സ്പ്രസ് തീവണ്ടിയുടെ ചക്രങ്ങളിൽ നിന്നു പുക ഉയരുന്നതായി വണ്ടിയ്ക്കുള്ളിൽ യാത്രക്കാർ പറയുന്നുണ്ടായിരുന്നു. ചിലർ ചക്രങ്ങളിൽ നിന്ന് പുക ഉയരുന്നത് കണ്ടതായും പറഞ്ഞു. ഇതിനിടെ വണ്ടിയുടെ വേഗത കുറഞ്ഞപ്പോൾ അപകടം ഭയന്ന് ചില യാത്രക്കാർ തൊട്ടടുത്ത ട്രാക്കിലേക്ക് എടുത്തു ചാടുകയായിരുന്നു.

എതിർവശത്തു നിന്നും പാഞ്ഞുവന്ന കർണാടക എക്സ്പ്രസ് തീവണ്ടി വന്ന ട്രാക്കിലേക്കാണ് പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ എടുത്തു ചാടിയത്. എട്ടുപേർ തൽക്ഷണം മരിച്ചതായാണ് വിവരം. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റതായും പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടക്കുന്നതായാണ് വിവരം. എന്നാൽ, പുഷ്പക്എക്സ് പ്രസിൽ പുക കണ്ടെന്നും തീ പിടിച്ചെന്നുമുള്ള വാർത്തകൾ വ്യാജമാണെന്ന് റെയിൽവേ അധികൃതർ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment