കൊല്ലം അഞ്ചലില്‍ ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ അഞ്ചല്‍ തേവര്‍തോട്ടം സ്വദേശിയായ മണിക്കുട്ടൻ(35) പൊലീസ് പിടിയിൽ. കൊതുക് തിരി വാങ്ങാനായി കുട്ടി മണിക്കുട്ടന്റെ വീട്ടിലേക്ക് പോയപ്പോൾ ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തി. കുട്ടി ആക്രമണം തടഞ്ഞപ്പോൾ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അവശനായി വീട്ടിൽ തിരിച്ചെത്തിയ കുട്ടി ഭയം കാരണം മാതാപിതാക്കളോട് ആദ്യമൊന്നും പറഞ്ഞില്ല. സംശയം തോന്നിയ മാതാപിതാക്കൾ വീണ്ടും ചോദിച്ചപ്പോഴാണ് പീഡനവിവരം പറഞ്ഞത്. രക്ഷിതാക്കൾ ഉടനെ തന്നെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മണിക്കുട്ടനെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി. ഇയാൾ സ്ഥിരം മദ്യപാനിയും പ്രശ്‌നക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു.