പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സ് ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2024 – 25 അദ്ധ്യായന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. ജനുവരി 22 രാവിലെ 10 മണിയ്ക്ക് എൽ ബി എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ അലോട്മെൻ്റ് നടക്കും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് എൽ ബി എസ് ജില്ലാ സെന്ററുകളിൽ നേരിട്ട് ഹാജരായി അലോട്ട്‌മെന്റിൽ പങ്കെടുക്കാം.
നേരിട്ടു ഹാജരാകാൻ കഴിയാത്തവർക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ഓതറൈസേഷൻ ഫോം മുഖേനയും പങ്കെടുക്കാം. മുൻ അലോട്ട്‌മെന്റുകൾ വഴി സർക്കാർ കോളജുകൾ ഒഴികെ മറ്റു കോളജുകളിൽ പ്രവേശനം നേടിയർ പ്രവേശനം ലഭിച്ച കോളജിൽ നിന്നും പുതിയ തീയതിയിൽ വാങ്ങിയ എൻ ഒ സി കൊണ്ടുവരേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അപ്പോൾ തന്നെ ഫീസ് അടയ്ക്കണം. ഫോൺ: 0471- 2560363, 64.