കൗൺസിലർമാരെ നിയമിക്കുന്നു

At Malayalam
1 Min Read

കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ജി ആർ എഫ് ടി എച്ച് എസുകളിൽ കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി / കൗൺസിലിംഗ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ പി ജി അല്ലെങ്കിൽ എം എസ് ഡബ്ലുവും (മെഡിക്കൽ ആൻഡ് സൈക്കാട്രി) സർക്കാർ മേഖലയിൽ കൗൺസിലിംഗ് നടത്തിയുള്ള മൂന്നു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 25 – 45 വയസ്സ്.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് / മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന. രണ്ടു ജില്ലകൾക്ക് ഒരു കൗൺസിലർ എന്ന തരത്തിൽ ആണ് നിയമനം. സ്കൂൾ പ്രവർത്തി ദിനങ്ങളിലും സ്കൂൾ അവധി സമയത്തും ഓൺലൈൻ / ഭവന സന്ദർശനം / ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ സംഘടിപ്പിച്ച് കൗൺസിലിംഗ് നൽകുന്നതിന് കൗൺസിലർ തയ്യാറായിരിക്കണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment