കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലറെ തട്ടിക്കൊണ്ടു പോയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയിൽ.
തനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോകപ്പെട്ട കൗൺസിലർ കലാ രാജുവും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസെടുത്തങ്കിലും തുടർ നടപടിക്ക് പൊലീസ് മടിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. കൂത്താട്ടുകുളത്ത് ഇന്ന് വൈകിട്ട് യുഡിഎഫ് പ്രതിഷേധ യോഗവും വിളിച്ചിട്ടുണ്ട്.