കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2024 വർഷത്തെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുളള ആദ്യഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് സാധുവായ പരാതികളുഉളള പക്ഷം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ – മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ജനുവരി 19ന് ഉച്ചയ്ക്ക് രണ്ടിനകം അറിയിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 – 2525300.
