എൽസ്‌റ്റൺ എസ്‌റ്റേറ്റിന്റെ പുൽപ്പാറ ഭാഗത്തു പുലിയുടെ സാന്നിധ്യം. ഒരു ഇടവേളയ്ക്കു ശേഷമാണു വീണ്ടും പുലിയെ കാണുന്നത്. ഇന്നലെ അർധരാത്രിയോടെയാണു പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
ഉരുൾപൊട്ടൽ ദുരിത ബാധിതർക്കു ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റിന്റെ ഒരു ഭാഗമാണു പുൽപ്പാറ. എസ്‌റ്റേറ്റിൽ കാടുവെട്ടാത്തതാണു വന്യമൃഗ ശല്യത്തിന് കാരണമെന്നു പ്രദേശവാസികൾ പറഞ്ഞു.
