വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

At Malayalam
0 Min Read

കുന്നമംഗലത്ത് സ്കൂൾ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജ് (44) ആണ് അറസ്റ്റിലായത്. പ്രതി വിദ്യാർഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഇയാൾക്കെതിരെ താമരശേരി, കുന്നമംഗലം സ്റ്റേഷനുകളിലായി ആറോളം കേസുകളുണ്ട്. സ്‌കൂൾ വിദ്യാർഥിയെ മർദിച്ചതിനും അധ്യാപകരെ തെറി വിളിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share This Article
Leave a comment