വിതുര താലൂക്ക് ആശുപത്രിയിൽ രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി

At Malayalam
0 Min Read

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി. മേമല സ്വദേശി വസന്തയ്ക്കാണു ഗുളികയിൽ നിന്ന് സൂചി കിട്ടിയത്. ശ്വാസംമുട്ടലിനു നൽകിയ സി–മോക്സ് ക്യാപ്സൂളിലായിരുന്നു സൂചി. ഗുളികക്കുള്ളിൽ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്.

വിതുര പൊലീസിലും മെഡിക്കൽ ഓഫിസർക്കും വസന്ത പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അഡിഷനൽ ഡിഎച്ച്എസും ഡിഎംഒയും ഉൾപ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി.

Share This Article
Leave a comment