ആയുര്‍വേദ ഫാര്‍മസിസ്റ്റ് : അപേക്ഷിക്കാം

At Malayalam
1 Min Read

നാഷണല്‍ ആയുഷ് മിഷന്‍ കാസർഗോഡ് ജില്ലയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഡിപ്ലോമ / ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സിൽ കേരള സർക്കാർ അംഗീകൃത സര്‍ട്ടിഫിക്കറ്റ്. പ്രായ പരിധി : 40 വയസ്, ശമ്പളം : 14,700 രൂപ.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പ്രോഗ്രാം മാനേജര്‍, നാഷണല്‍ ആയുഷ് മിഷന്‍, സെക്കന്റ് ഫ്ലോർ, ജില്ലാ ആയുര്‍വേദ ആശുപത്രി, പടന്നക്കാട് പി ഒ, കാസര്‍ഗോഡ് – 671314 എന്ന വിലാസത്തില്‍ ജനുവരി 23 നകം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷാ ഫോറം https://nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment