കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണു പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഉമ തോമസിനെ മുറിയിലെത്തി കണ്ട മുഖ്യമന്ത്രി സുഖവിവരങ്ങൾ തിരക്കി. തന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉമ തോമസ് മുഖ്യമന്ത്രിയോടു നന്ദി പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ എന്നിവരും ആശുപത്രിയിലെത്തി. മക്കളായ വിവേക്, വിഷ്ണു, ഡോക്ടർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച