സൈനികൻ വീട്ടിൽ മരിച്ച നിലയിൽ

At Malayalam
0 Min Read

നാദാപുരം വളയത്തു സൈനികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താന്നിമുക്ക് നെല്ലിയുള്ളപറമ്പത്ത് സത്യപാലന്റെ മകൻ എം.പി.സനൽകുമാർ (30) ആണ് മരിച്ചത്. പുലർച്ചെ സനൽകുമാറിനെ തൂങ്ങിമരിച്ച നിലയിൽ സഹോദരനാണു കണ്ടത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.

മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്ന ഇദ്ദേഹം ദീർഘകാലമായി അവധിയിലായിരുന്നു. അടുത്തിടെ കശ്മീരിലേക്കു സ്ഥലം മാറ്റം ലഭിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment