സർക്കാർ ഉദ്യോഗസ്ഥരുടെ സർവീസിലെ പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ് സംവിധാനം ആവശ്യമാണ് സി പി എം ൻ്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ നടന്ന കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ്റെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ കഴിഞ്ഞ 62 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുകയാണെന്നും ഇതിൽ പെൻഷനും ഗ്രാറ്റുവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.