നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ തന്നെ. കല്ലറയിൽ ഇരിക്കുന്ന രീതിയിൽ ആണ് മൃതദേഹം. പോലിസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഭസ്മവും പൂജ ദ്രവ്യവും കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയേക്കും.
കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു പുലർച്ചെ തന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.