ചലച്ചിത്ര നടി ഹണിറോസ് നൽകിയ വ്യക്തിപരമായ അധിക്ഷേപക്കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി ഐ പി പരിഗണന നൽകി എന്ന ആരോപണത്തിൽ ഉന്നതതലത്തിലുള്ള അന്വേഷണം ആരംഭിച്ചു.
ജയിൽ ആസ്ഥാനത്തെ ഡി ഐ ജി കാക്കനാട് ജില്ലാ ജയിലിൽ ഇന്ന് നേരിട്ടെത്തി വിശദമായ അന്വേഷണം നടത്തിയതായാണ് ലഭിക്കുന്ന വിവരം. ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പഴുതടച്ച കുറ്റപത്രം എത്രയും വേഗം നൽകാനുള്ള ശ്രമത്തിലാണ് പൊലീസ് എന്ന് അന്വേഷണ സംഘത്തിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.