ആലപ്പുഴ ജില്ലയിലെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. വി എച്ച് എസ് സിയും (അഗ്രികള്‍ച്ചര്‍) കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആണ് വേണ്ട യോഗ്യതകൾ. വാക്ക് ന്‍ ഇന്റര്‍വ്യൂ ജനുവരി 15 ന് രാവിലെ 10 മണിക്ക് കളര്‍കോടുള്ള മണ്ണ് പരിശോധന ലാബില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ അന്നേ ദിവസം ഹാജരാകണമെന്ന് സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല അസിസ്റ്റൻ്റ് സോയില്‍ കെമിസ്റ്റ് അറിയിച്ചു.