നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ചൊവ്വാഴ്ച തന്നെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരുകയായിരുന്നു.
ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്നാണ് ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങി.