ഇന്നും നാളെയും സംസ്ഥാനത്ത് ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചൂടു കൂടുന്നതോടൊപ്പം ഈർപ്പമുള്ള വായുവും സുഖകരമല്ലാത്ത അന്തരീക്ഷമുണ്ടാക്കുകയും തന്മൂലം അസ്വസ്ഥതയുണ്ടാവുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ശരീരത്തിലേക്ക് നേരിട്ട് വെയിൽ ഏൽക്കുന്നത് മൂലം നിർജലീകരണം, സൂര്യാഘാതം എന്നിവയ്ക്കു സാധ്യതയുണ്ട്. ഇത് പ്രതിരോധിക്കാനായി രാവിലെ 11 മുതൽ മൂന്നു മണി വരെ എങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കാതിരിയ്ക്കാൻ ശ്രദ്ധിക്കണം. നന്നായി ശുദ്ധ ജലം കുടിയ്ക്കണം. മദ്യം, ചായ, കാർബണേറ്റഡ് ഡ്രിങ്സ്, കാപ്പി എന്നിവ ഒഴിവാക്കുകയും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്യണം.
പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിക്കുകയും കൂടുതൽ ക്ഷീണം തോന്നിയാൽ ഒ ആർ എസ് ലായനി കുടിക്കുകയും വേണം. കൂടുതൽ ബുദ്ധിമുട്ടു തോന്നിയാൽ ഉടൻ ഡോക്ടറെ സമീപിക്കാനും മടിക്കരുത്.
