കണ്ണൂർ ജില്ലാ ആശുപത്രിയിൽ എച്ച് എം സി മുഖേന താത്ക്കാലികമായി ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി പി ടി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്ക് ജനുവരി 15 രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
മേൽവിലാസം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഇന്റർവ്യൂ ദിവസം രാവിലെ 10.30 നകം ഓഫീസിൽ നിന്നും നിർദ്ദിഷ്ട വിവരങ്ങൾ നൽകുന്നതിനുള്ള ഫോറം വാങ്ങണം.ഫോൺ: 0492 – 706666.