നരേന്ദ്രമോദി അമേരിക്കയിലേക്കില്ലെന്ന്. ഷി ജിൻ പിംഗ് വരും

At Malayalam
1 Min Read

ഈ മാസം 20 ന് അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറുന്നതു കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പോകുന്നില്ലെന്ന് റിപ്പോർട്ട്. പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും. ലോകം കണ്ട വലിയ ആഡംബര ചടങ്ങായി മാറാനിരിക്കുന്ന ചടങ്ങിൽ ലോക നേതാക്കൻമാരെല്ലാം പങ്കെടുക്കാനാണ് സാധ്യത.

പങ്കെടുക്കുന്ന നേതാക്കൻമാരുടെ കൂട്ടത്തിൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിംഗിൻ്റെ പേരുമുണ്ട്. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ട്രംപിൻ്റെ രണ്ടാം ഊഴത്തിനുള്ള ചടങ്ങുകൾ തുടങ്ങുക. ചൈനീസ് പ്രസിഡൻ്റ് പലപ്പോഴും അമേരിക്കക്ക് എതിരായി സംസാരിക്കുമെങ്കിലും അദ്ദേഹത്തിനെ ക്ഷണിക്കണമെന്നുള്ളത് ട്രംപിൻ്റെ വ്യക്തിപരമായ താല്പര്യമായിരുന്നു. താൻ ക്ഷണിച്ചാൽ അദ്ദേഹം വരുമെന്ന് വിശ്വസ്തരോട് ട്രംപ് സൂചിപ്പിച്ചിരുന്നു എന്നും വാർത്തയുണ്ട്.

ചടങ്ങിൽ പങ്കെടുക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നേരത്തേ തന്നെ അറിയിച്ചിരുന്നു. മുമ്പ് ട്രംപ് അധികാര കൈമാറ്റത്തിനു വൈമുഖ്യം കാണിച്ചതുപോലെ താൻ ചെയ്യില്ലെന്നും ബൈഡൻ പറഞ്ഞു. നിലവിലെ പ്രഥമ അമേരിക്കൻ വനിതയും ബൈഡൻ്റെ ഭാര്യയുമായ ജിൽ ബൈഡനും ചടങ്ങിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസിനെ ഉദ്ധരിച്ചു പുറത്തു വന്ന റിപ്പോർട്ടുകളിൽ പറയുന്നു.

Share This Article
Leave a comment