ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകാൻ ഉടമസ്ഥാവകാശ രേഖ ആവശ്യമില്ലന്ന് കെ എസ് ഇ ബി. 100 ചതുരശ്ര മീറ്ററിൽ (1,076 ചതുരശ്ര അടി ) താഴെ തറയ്ക്കു വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനായുള്ള കെട്ടിടങ്ങളിൽ കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ കൈവശാവകാശ രേഖയോ വേണ്ടതില്ല.
വെള്ളപേപ്പറിലെഴുതിയ സാക്ഷ്യപത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും. കെട്ടിടത്തിന്റ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണന്നും കെട്ടിടം ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും വൈദ്യുതി കണക്ഷൻ ഒരു തരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കില്ല എന്നും ഇതിൽ പറയുന്നു. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമായോ താത്കാലികമോ ആയി വിച്ഛേദിക്കുമെന്നും കെ എസ് ഇ ബി പറയുന്നു.