സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം

At Malayalam
0 Min Read

ആലപ്പുഴ ജില്ലയിലെ സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്ന് യാത്രക്കാരോടും റോഡ് ഉപയോക്താക്കളോടും മോശം പെരുമാറ്റവും അസഭ്യം പറയുന്നതും മറ്റ് അക്രമപ്രവർത്തനങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഈ തീരുമാനമെന്ന് ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർ ടി ഒ) അറിയിച്ചു.

ജനുവരി 15 മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രമേ സ്വകാര്യബസുകളിൽ ജീവനക്കാരായി പ്രവർത്തിക്കാവൂ എന്നും ആർ ടി ഒ അറിയിച്ചു. സ്വകാര്യ ബസുടമകൾ ഈ സർട്ടിഫിക്കറ്റ്, ഓഫീസിൽ ഹാജരാക്കിയ ശേഷമെ ജീവനക്കാരെ ബസുകളിൽ നിയോഗിക്കാവൂ എന്നും അറിയിപ്പിലുണ്ട്.

Share This Article
Leave a comment