സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ സ്വർണക്കപ്പ് തൃശൂർ സ്വന്തമാക്കി. 1008 പോയിന്‍റോടെയാണ് തൃശൂർ വിജയ കിരീടമണിഞ്ഞത്. കപ്പെടുക്കുന്നത് 26 വർഷത്തിന് ശേഷമാണെന്ന പ്രത്യേകതയുമുണ്ട്. തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.