മുംബൈയിൽ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പ്രശസ്ത ഗായകൻ ഉദിത് നാരായണൻ താമസിക്കുന്ന അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ് തീപിടിച്ചത്. ഒരാൾക്ക് പരിക്കേറ്റു.
കെട്ടിടത്തിന്റെ ബി വിങ്ങിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. അന്ധേരിയിലെ ഒബ്രോയി കോംപ്ലക്സിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. 75കാരനായ രാഹുൽ മിശ്രയാണ് മരിച്ചത്. പുകയെത്തുടർന്നുണ്ടായ ശ്വാസം മുട്ടലാണ് മരണകാരണം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
