കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്‌ച ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്‌ഡഡ് സ്കൂളുകൾക്കും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ ഉത്തരവിൽ പറയുന്നു.