തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മൂന്നു ജില്ലകൾ. കണ്ണൂർ 439, തൃശൂർ 438, കോഴിക്കോട് 436 പോയിൻ്റ് എന്നിങ്ങനെയാണ് നിലവിലെ പോയിൻ്റ് നില. ഹയർ സെക്കൻ്ററിയിൽ കണ്ണൂർ 241, പാലക്കാട് 237, തൃശൂർ 236 എന്നതാണ് നില.
ഹൈസ്കൂൾ വിഭാഗത്തിൽ 202 പോയിൻ്റടിച്ച് തൃശൂർ നിലവിൽ ഒന്നാം സ്ഥാനത്തുണ്ട്. 200 പോയിൻ്റോടെ കോഴിക്കോട് തൊട്ടു പിന്നിലും 198 പോയിൻ്റിൻ്റെ മികവിൽ കണ്ണൂർ മൂന്നാമതുമാണ്. സ്കൂൾ തലത്തിൽ തലസ്ഥാനത്തെ കാർമൽ ഹയർ സെക്കൻ്ററി സ്കൂൾ 60 പോയിൻ്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അത്ര തന്നെ പോയിൻ്റുമായി അതേ സ്ഥാനത്ത് ആലത്തൂർ ഗുരുകുലം ഹയർ സെക്കൻ്റ്റിയുമുണ്ട്. 56 പോയിൻ്റോടെ കണ്ണൂർ സെൻ്റ് തെരേസാസ് തൊട്ടു പിന്നിലുമുണ്ട്.
