തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അസോസിയറ്റ് പ്രൊഫസറിനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ പാത്തോളജി വിഭാഗം അസോസിയറ്റ് പ്രൊഫസർ വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ (39) ആണ് മരിച്ചത്. ഞായർ വൈകിട്ട് ആറോടെയാണ് വിവരമറിയുന്നത്.
സോണിയ മുറി തുറക്കാതിരിക്കുകയും മുട്ടി വിളിച്ചിട്ടും പ്രതികരിക്കാതിരിക്കുകയും ചെയ്‌തതിനെത്തുടർന്ന് അച്ഛൻ ശശിധരൻ കഴക്കൂട്ടം അഗ്നിശമനവിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് അഗ്നിശമനസേനാംഗങ്ങൾ എത്തി മുറിയുടെ പൂട്ട് പൊളിച്ച് നോക്കിയപ്പോൾ ജനാല കമ്പിയിൽ ഷാൾ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭർത്താവ്: ഷിബുലാൽ (മുംബൈ). മകൾ: സാൻവിക. കഴക്കൂട്ടം പൊലീസ് കേസ് എടുത്തു.