സാമൂഹിക സുരക്ഷാ പെൻഷൻ തട്ടിയെടുത്ത , 31 പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻ്റു ചെയ്തു. ഇവർ തട്ടിയെടുത്ത പണം 18% പലിശയടക്കം തിരിച്ചു പിടിക്കാനും തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിലെ 47 ജീവനക്കാരാണ് അനധികൃതമായി പണം വാങ്ങിയത്. ഇവരിൽ 15 പേർ അന്യത്ര സേവനവ്യവസ്ഥയിൽ പോയി, ഒരാൾ പെൻഷനായി പോവുകയും ചെയ്തു.
ആകെ 1500 പേരിലധികം സർക്കാർ ജീവനക്കാർ സുരക്ഷാ പെൻഷൻ തട്ടിയെടുത്തതായാണ് ധനവകുപ്പിൻ്റെ കണക്ക്. ഇവർക്കെതിരെ വകുപ്പുതല നടപടികൾ എടുത്തു വരികയാണ്. തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ നിലവിൽ സർക്കാർ തീരുമാനമൊന്നും വന്നതായി വിവരമില്ല.
