പരിശീലന പറക്കൽ നടത്തിയിരുന്ന കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടർ തകർന്നു വീണ് മൂന്നു പേർ മരിച്ചു. ഗുജറാത്തിലെ പോർബന്തറിലാണ് അപകടമുണ്ടായത്. തകർന്നത് കോസ്റ്റ് ഗാർഡിൻ്റെ അത്യാധുനിക സംവിധാനങ്ങളുള്ള ലൈറ്റ് ഹെലികോപ്ടറാണന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രണ്ടു മാസങ്ങൾക്ക് മുമ്പ് കോസ്റ്റ് ഗാർഡിൻ്റെ തന്നെ മറ്റൊരു ഹെലികോപ്ടറും തകർന്നു വീണിരുന്നു. ആ അപകടത്തെ സംബന്ധിച്ച് എടുത്ത നടപടികളെ കുറിച്ച് ബന്ധപ്പെട്ടവർ ഇനിയും പുറത്തൊന്നും പറഞ്ഞിട്ടില്ല. അതിനിടെയാണ് വലിയ തുക മുടക്കി വാങ്ങിയ ലൈറ്റ് ഹെലികോപ്ടറായ ധ്രുവ് കോസ്റ്റ് ഗാർഡിൻ്റെ എയർ എൻക്ലേവിനുള്ളിൽ തന്നെ തകർന്നു വീണ് കത്തിയമർന്നത്.
