വാഹനാപകടത്തെ തുടർന്ന് സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ആശ്വാസം നിറഞ്ഞ കണക്കുകൾ പുറത്തു വന്നു. 2023 ൽ 4 ,080 ആയിരുന്ന മരണനിരക്ക് 2024 ആയപ്പോഴേക്കും 3,714 ആയിട്ടുണ്ട്. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് കണക്ക് പുറത്തുവിട്ടത്.
2024 ൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞത് ഇരു ചക്രവാഹന യാത്രികർക്കാണ്. 2025 ലെ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തു നടന്ന വിവിധ വാഹനാപകടങ്ങളിൽ എട്ടു പേർ മരിച്ചു. അതെന്തായാലും കഴിഞ്ഞ രണ്ടു വർഷമായി മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞത് ആശ്വാസം തന്നെയാണ്.