തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം : അറിഞ്ഞു പോകാം

At Malayalam
1 Min Read

മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഈഞ്ചക്കൽ ജംഗ്ഷനിൽ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.

കഴക്കൂട്ടം – കാരോട് ദേശീയ പാതയിൽ ഈഞ്ചക്കൽ ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നു മുതൽ ( ജനുവരി -3 ) നിർമാണ പ്രവർത്തനങ്ങൽ അവസാനിക്കുന്നതു വരെ പ്രധാന പാതയിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴക്കൂട്ടം ഭാഗത്തു നിന്നും കോവളം ഭാഗത്തേക്കു ചാക്ക മേൽപ്പാലം വഴി പോകുന്ന വാഹനങ്ങൾ ഈഞ്ചക്കൽ ജംഗ്ഷന് മുമ്പായി ഇടത്തേക്ക് തിരിഞ്ഞ് സർവ്വീസ് റോഡിൽ പ്രവേശിച്ച് ഈഞ്ചക്കൽ ജംഗ്ഷൻ കഴിഞ്ഞ് വലതു തിരിഞ്ഞ് പ്രധാന പാത വഴി പോകണം.

കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഈഞ്ചക്കൽ ജംഗ്ഷനു മുമ്പായി ഇടത്തേക്കു തിരിഞ്ഞ് സർവ്വീസ് റോഡിൽ പ്രവേശിച്ച് ഈഞ്ചക്കൽ ജംഗ്ഷനിലെത്തി പ്രധാന പാത വഴിയും പോകണം.

- Advertisement -

ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ച് കൂടുതൽ അറിയാൻ 0471 – 2558731, 9497930055 എന്നീ നമ്പരുകളിൽ‍ ബന്ധപ്പെടാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment