സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കാലയളവിൽ കിഴക്കേക്കോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകും. കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളിടെയും സർവ്വീസ് നടത്താൻ അനുവദിക്കില്ല. ഈ ഭാഗങ്ങളിൽ നിന്നുള്ള സർവ്വീസുകൾ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട,കോട്ടയ്ക്കകം, പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും സർവ്വീസ് നടത്തും.