പുതിയ ഗവർണർ ഇന്ന്

At Malayalam
1 Min Read

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാവിലെ 10.30 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ വൈകിട്ട് ഭാര്യ അനഘയോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ബിഹാർ ഗവർണറായിരുന്ന ആർലേകർ കേരളത്തിലേക്കും കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്കും മാറുകയായിരുന്നു.

കേരള ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ പുതിയ ഗവർണർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. വൈകീട്ട് ഗവർണറെ സ്വീകരിക്കാൻ മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു.

പുതിയ ഗവർണർക്കുള്ള നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരട് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.

Share This Article
Leave a comment