മാലിന്യമെറിയുന്നത് കാണിച്ചു കൊടുത്താൽ 2 ,500 സമ്മാനം

At Malayalam
1 Min Read

പൊതുയിടങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവരെ സംബന്ധിച്ച വിവരങ്ങൾ വാട്സ് ആപിലൂടെ അറിയിക്കുന്നവർക്ക് പാരിതോഷികം നൽകുന്നു. 9446700800 എന്ന നമ്പറിലേക്ക് ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവ അയക്കാം. ആളെ തിരിച്ചറിയാൻ കഴിയണം, അല്ലെങ്കിൽ എത്തിയ വാഹനത്തിൻ്റെ നമ്പർ വ്യക്തമായി കാണണം എന്നു മാത്രം.

പൊതു സ്ഥലത്തോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് 10,000 രൂപയാണ് പിഴ ഈടാക്കുന്നത്. ഇതിൽ നിന്ന് 2,500 രൂപ, വിവരം നൽകിയ വ്യക്തിക്ക് പാരിതോഷികമായി നൽകും. ‘നമ്മുടെ ശീലങ്ങളിൽ കാതലായ മാറ്റം വന്നേ മതിയാകൂ, എന്തു മാലിന്യം എവിടെ വേണമെങ്കിലും വലിച്ചെറിയാം എന്ന നിലപാടാണ് പലർക്കും. ഇതാണ് മാറ്റേണ്ടതെന്നും അതിനുള്ള ഒരു വലിയ ചുവടുവയ്പാണ് ഇത്തരം പദ്ധതികളെ’ന്നും തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment