മകര വിളക്ക് ; ശബരിമല നട തുറന്നു

At Malayalam
0 Min Read

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നടതുറന്നു. മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു.

മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 26ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനം നടത്താം. ജനുവരി 20ന് രാവിലെ നടയടയ്‌ക്കും.

Share This Article
Leave a comment