തിരുവില്വാമലയിൽ ബസ്സിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല തവക്കൽപ്പടി- കിഴക്കേ ചക്കിങ്ങൽ ഇന്ദിരാദേവി എന്ന 65 കാരിയാണ് മരിച്ചത്. ആലത്തൂർ-കാടാമ്പുഴ റൂട്ടിലോടുന്ന മർവ എന്ന ബസ്സിന്റെ ഡോറിലൂടെ തെറിച്ചു വീണ് തലക്ക് ഗുരുതര പരിക്കേറ്റ ഇന്ദിരാദേവി പിന്നീട് മരിക്കുകയായിരുന്നു.
തിരുവില്വാമല ഗവൺമെൻറ് വെക്കേഷണൽഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ സമീപത്തുവെച്ചാണ് സംഭവം. അമിത വേഗതയിൽ എത്തിയ ബസ് വളവ് തിരിക്കുന്നതിനിടെയാണ് ഇന്ദിരാദേവി വാതിലിലൂടെ തെറിച്ചുവീണത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.