മുൻ എൽഡിഎഫ് കൺവീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ കോട്ടയം എസ് പിയുടെ റിപ്പോർട്ട് പുറത്തു വന്നു. ഇ പി കോടതിയെ സമീപിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുന്നതായാണ് വിവരം. എല്ലാം തെളിയണമെങ്കിൽ കേസെടുത്തുള്ള അന്വേഷണം വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇതിനായി വിശദമായ ചോദ്യം ചെയ്യലും ആവശ്യമാണ്. വിവിധ വിഷയങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. എന്നാൽ നേരിട്ട് കേസെടുക്കാനുമാകില്ല. പരാതിക്കാരൻ കോടതിയെ സമീപിക്കണമെന്നും റിപ്പോർട്ടിലുണ്ടന്നാണ് ലഭിക്കുന്ന വിവരം.