എക്സൈസ് ഇൻസ്പെക്ടർക്ക് ‘വേണ്ടപ്പട്ടവർ’ നൽകിയ ക്രിസ്തുമസ് സമ്മാനങ്ങൾ കയ്യോടെ പൊക്കി പൊലിസ്. സമ്മാനങ്ങൾ ഇത്തവണ അത്ര പോര എന്ന മട്ടിലായിരുന്നു എക്സൈസ് ഇൻസ്പെക്ടർ. 12 കുപ്പി വിദേശമദ്യം, 75,000 രൂപ, കുറച്ച് ക്രിസ്മസ് കേക്ക്, പിന്നെ അല്ലറ ചില്ലറ ചില കിടുപിടികൾ. തൃശൂരിലെ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിനു കിട്ടിയ ക്രിസ്മസ് സമ്മാനങ്ങളാണ് പൊലിസുകാർ പിടിച്ചെടുത്തത്.
അശോക് കുമാറിൻ്റെ കാറിൽ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിജിലൻസ് ഡി വൈ എസ് പി ജിം പോളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇൻസ്പെക്ടറെ കുടുക്കിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലിസ് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് അറിയിച്ചു.
