സംസ്ഥാന വിനോദസഞ്ചാരവകുപ്പ് ഒരുക്കുന്ന വസന്തോത്സവം കനകക്കുന്നിൽ ക്രിസ്തുമസ് ദിനത്തിൽ വൈകീട്ട് ആറു മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് തുടക്കം കുറിക്കും.
ഇലുമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാർമണി എന്ന പേരിൽ ലൈറ്റ് ഷോയും പുഷ്‌പോത്സവത്തിനൊപ്പമുണ്ടാകും. ജനുവരി മൂന്നു വരെയാണ് പുഷ്പോത്സവം ഉണ്ടാവുക. സംസ്ഥാനത്തിന് വെളിയിൽ നിന്നുള്ള ചെടികൾ ഉൾപ്പെടെ ക്യൂറേറ്റ് ചെയ്ത ഫ്‌ളവർ ഷോയാണ് ഇതിൽ പ്രധാനം.
കനകക്കുന്നും പരിസര പ്രദേശങ്ങളും ഈ സമയത്ത് ദീപങ്ങളാൽ അലങ്കരിക്കും. കൂടാതെ ട്രേഡ് ഫെയർ, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ എന്നിവയും വസന്തോത്സവത്തോടനുബന്ധിച്ച് അരങ്ങേറുന്നുണ്ട്.