രാജ്യം ലോകത്തിനു സമ്മാനിച്ച വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ ഓർമയായി. പത്മഭൂഷൺ, പത്മശ്രീ അടക്കമുള്ള ആദരവുകൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ദാദാസാഹേബ് ഫാൽക്കെ പുരസ്ക്കാരവും അദ്ദേഹത്തിൻ്റെ ചലച്ചിത്ര വഴിയിൽ ശോഭയോടെ നിൽക്കുന്നു. 90 വയസായ അദ്ദേഹം ഇന്നലെ സന്ധ്യയോടെ മുംബൈയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.
മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്ക്കാരം അദ്ദേഹത്തിന് 7 തവണ ഹിന്ദിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. ആരോഹൺ, ഭൂമിക, ജനൂൻ, സർദാരി ബീഗം, നിഷാന്ദ് തുടങ്ങിയവയാണ് ശ്യാം ബെനഗൽ ഒരുക്കിയ ശ്രദ്ധേയ ചിത്രങ്ങൾ.